Section

malabari-logo-mobile

സിനിമയിലെ പുകവലി ദൃശ്യം;ധനുഷിനും ഐശ്വര്യയ്ക്കുമെതിരായ കേസ് തള്ളി

HIGHLIGHTS : The case against Dhanush and Aishwarya was dismissed

‘വേലായില്ലാ പട്ടധാരി’ എന്ന സിനിമയില്‍ പുകവലിയുടെ ദൃശ്യങ്ങള്‍ ഉണ്ടെന്നതിന്റെ പേരില്‍ നടന്‍ ധനുഷിനും ചിത്രത്തിന്റെ നിര്‍മ്മാതാവായ ഐശ്വര്യ രജനീകാന്തിനും എതിരായി എടുത്ത കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

ഈ സിനിമയില്‍ സിഗരറ്റ് , പുകവലി എന്നീ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്ന് കാണിച്ച് തമിഴ്‌നാട് പീപ്പിള്‍സ് ഫോറം ഫോര്‍ ടുബാക്കോ കണ്‍ട്രോള്‍ എന്ന സംഘനടയാണ് ചെന്നൈയിലുള്ള മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

sameeksha-malabarinews

അതെസമയം ഈ ചിത്രം സെന്‍സര്‍ബോര്‍ഡ് പരിശോധിച്ചതിനുശേഷം പ്രദര്‍ശനത്തിന് അനുമതി തന്നതാണെന്നും നിയമപ്രകാരമുള്ള മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചാണ് പുകവലി രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്നും ധനുഷ് പറഞ്ഞു.

സൈദാപേട്ട കോടതിയിലാണ് ആദ്യം പ്രസ്തുത കേസ് ഫയല്‍ ചെയ്തത്. പിന്നീട് കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഈ കേസാണ് കോടതി തള്ളിയിരിക്കുന്നത്.

ധനുഷിനെ കൂടാതെ അമല പോള്‍, വിവേക്, ശരണ്യ പൊന്‍വണ്ണന്‍, സമുദ്രക്കനി, സുരഭി എന്നിവരും ‘വേലായില്ലാ പട്ടധാരി’ എന്ന വന്‍ ഹിറ്റായ ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!