ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് മണിപ്പൂര്‍ പോലീസ്

ദില്ലി: സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി മണിപ്പൂര്‍ പോലീസ് കേസെടുത്തു.മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണെന്ന് വിശേഷിപ്പിച്ചതിനാണ് കേസ് എടുത്തത്.

ആനി രാജയെ കൂടാതെ നിഷ സിദ്ധു, ദിക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അതെസമയം താന്‍ നടത്തിയ പ്രസ്താവനകളില്‍ ഉറച്ച് നില്‍കുന്നുവെന്നും കേസെടുത്തത്‌കൊണ്ട് പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്നാക്കം പോകില്ലെന്നും കേസ് നിയമപരമായി നേരിടുമെന്നും ആനി രാജ പ്രതികരിച്ചു

 

Share news
error: Content is protected !!
Scroll to Top