തിരൂരങ്ങാടി മമ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; ഒരാള്‍ മരിച്ചു

തിരൂരങ്ങാടി : മമ്പുറം ബൈപ്പാസില്‍
കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു ഒരാള്‍ മരണപ്പെട്ടു. വേങ്ങര വലിയോറ സ്വദേശി പോക്കര്‍ (75)ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹാറൂന്‍ (28) റംല (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

മരിച്ച പോക്കറിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരം 3:30ഓടെ ആണ് അപകടം സംഭവിച്ചത്.

 

 

 

 

Share news
error: Content is protected !!
Scroll to Top