കോഴിക്കോട്:ഓടുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു.കോഴിക്കോട് കോന്നാട് ബീച്ച് റോഡിലാണ് ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. കോഴിക്കോട് കുമാരസ്വാമി സ്വദേശി മോഹന്‍ ദാസ് (65) ആണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ച്.
ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പുകയും തീയുമായി വന്ന വാഹനം കണ്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഓടിക്കൂടി.കാര്‍ നിര്‍ത്തിയ ഉടനെ ഡ്രൈവര്‍ക്ക് പുറത്തിറങ്ങാനായി നാട്ടുകാര്‍ ഡോര്‍ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെല്‍റ്റ് കുടുങ്ങുകയായിരുന്നു. ഉടനെ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




