മഞ്ചേരി: ബസില്‍ കയറാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ കേസില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ റിമാന്‍ഡില്‍. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ് നസീറ മുമ്പാകെ കീഴടങ്ങിയ കാളികാവ് ചെങ്കോട് തെക്കഞ്ചേരി റിനീഷി (24)നെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
സെപ്തംബര്‍ 18ന് വൈകിട്ട് വണ്ടൂര്‍ അങ്ങാടി പൊയില്‍ ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം. ബസില്‍ കയറാനെത്തിയ കുട്ടിയെ പ്രതി അസഭ്യം പറയുകയും സ്വകാര്യ ഭാഗത്ത് പിടിച്ച് തള്ളുകയും ചെയ്തുവെന്നാണ് കേസ്.
കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് സെപ്തംബര്‍ 21ന് വണ്ടൂര്‍ പൊലി കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റിനീഷ് ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




