കണ്ണമംഗലത്ത് അടിപിടിയില്‍ പരിക്കേറ്റ യുവാവ് മരിച്ചു

വേങ്ങര: കരിങ്കല്‍ ക്വാറി നടത്തിപ്പി ലെ പണമിടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്ക ത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ പരിക്കേറ്റ് യുവാവ് മരിച്ചു. കണ്ണമംഗ ലം മേമ്മാട്ടുപാറ പരേത നായ കാമ്പ്രന്‍ മുഹമ്മദാ ജിയുടെ മകന്‍ ദിറാര്‍ (41) ആണ് മരിച്ചത്.

വ്യാഴം പകല്‍ 2.30ഓടെ കണ്ണമംഗലം പെരണ്ടക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ വച്ചാണ് അടിപിടി ഉണ്ടായത്. നിലത്തു വീണ ദിറാറിനെ നാട്ടുകാര്‍ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ദേഹത്ത് പരിക്കുകളുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഖബറടക്കം വെള്ളിയാഴ്ച എടക്കാപ്പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഉമ്മ ആയിഷ. ഭാര്യ: ഫൗസിയ, മക്കള്‍: ആയിഷ നിലൂഫര്‍, ദല്‍ഹ ഫാത്തിമ, മിന്‍ഹ ഫാ ത്തിമ, ജന്ന മറിയം, ആദം ലുഐ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top