പ്ലസ്ടു വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സഹോദരന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. വീട്ടില്‍വച്ച് പെണ്‍കുട്ടിയെ ഇയാള്‍ നിരവധി തവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പരാതി നല്‍കി

കുട്ടി കഴിഞ്ഞ ദിവസം സുഹൃത്തിനോടു പീഡനത്തിന് ഇരയായി എന്ന വിവരം പറയുകയായിരുന്നു. ഇതെ തുടര്‍ന്ന് സുഹൃത്താണ് ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. പിന്നീട് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയോട് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ പെണ്‍കുട്ടി എല്ലാ വിവരവും തുറന്നു സമ്മതിക്കുകയായിരുന്നവെന്നാണ് വിവരം. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെയും അവര്‍ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top