കോഴിക്കോട് മുക്കത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു

വീഡിയോ കാണാം

കോഴിക്കോട്:ചാലിയാറിന് കുറുകെ കൂളിമാട് കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകര്‍ന്ന് വീണത്. മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകള്‍ക്കു മുകളിലെ ബീമുകളാണ് ഇടിഞ്ഞു വീണത്.

തിങ്കളാഴ്ച രാവിലെ ഒന്‍പത്മണിയോടെ പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തി ഏറെകുറെ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഒരു തൊഴിലാളിക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ അധികൃതര്‍ പരിശോധന നടത്തിവരികയാണ്.

Share news
error: Content is protected !!
Scroll to Top