തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം കണ്ഠമിടറിയ മുദ്രാവാക്യ വിളികള്‍ക്കിടയിലൂടെ വേലിക്കകത്ത് വീട്ടില്‍ നിന്നും സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ഡിസി ഓഫീസിലെത്തി. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ജനസാഗരമാണ് ഒഴുകിയെത്തുന്നത്.
സമയക്രമം പാലിക്കാന്‍ ഡിസി ഓഫീസിലെ പൊതുദര്‍ശന സമയം ചുരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. പിന്നീട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടക്കും.
ജനസാഗരത്തിനിടയിലൂടെ കണ്ണേ..കരളേ.. വി എസേ എന്ന മുദ്രാവാക്യ വിളികളിലൂടെ വിലാപയാത്ര ആലപ്പുഴയില്‍ എത്തിയത് ഇരുപത് മണിക്കൂറിലേറെ സമയമെടുത്താണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




