
മലപ്പുറം: നൂറാടി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി വിപിന്‍ (27) എന്ന യുവാവാണ് മരിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്സും ട്രോമാകെയര്‍ അംഗങ്ങളും നസ്ര സന്നദ്ധ സേനയും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് യുവാവ് ബൈക്ക് നിര്‍ത്തി പുഴയില്‍ ചാടിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സും ട്രോമാകെയര്‍ അംഗങ്ങളും നസ്ര സന്നദ്ധ സേനയും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
വൈകീട്ട് ആറ് മണി വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ഉച്ചയോടെ മൃതദേഹം കണ്ടെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




