കാണാതായ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തി

തിരുവനന്തപുരം : വെമ്പായം വേറ്റിനാട് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തി. കഴിഞ്ഞ മാസം 30ന് കാണാതായ അനുജയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിനടുത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതായ അന്നുതന്നെ വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു . നെടുമങ്ങാട് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ അനുജയെ കണ്ടെത്താന്‍ ഉളള അന്വേഷണവും നടന്നുവരികയായിരുന്നു . ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനടുത്തുള്ള കിണറില്‍ അനുജയുടെ മൃതദേഹം കണ്ടെത്തിയത് .

തുടര്‍ന്ന് ഇന്ന് രാവിലെ പൊലീസും ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങള്‍ പറയാനാകു എന്ന് പൊലീസ് വ്യക്തമാക്കി . തുടര്‍ അന്വേഷണവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി..

 

 

Share news
error: Content is protected !!
Scroll to Top