നാട്ടുകാരെ ഭീതിയിലാഴ്ത്തി തേനീച്ച കൂട്

ചേലേമ്പ്ര:നാട്ടുകാരെ ഭീതിയിലാഴ്ത്തി തേനീച്ച കൂട്. പാറക്കടവ് പാലത്തിനടുത്ത് തെങ്ങിലാണ് വലിയ തേനീച്ചകൂടുള്ളത്. ഇത് വഴിയാത്രക്കാര്‍ക്കും പരിസര വാസികള്‍ക്കും ഭീഷണിയായിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട നൂറുകണക്കിന് ആളുകള്‍ ഭീതിയോടെയാണ് ഓരോ തവണയും ഇതുവഴി കടന്നുപോകുന്നത്.

ഇന്നലെ പരുന്തുകള്‍ കൂട് ഇളക്കിയത് കാരണം ഇതുവഴി പോയ ബൈക്ക് യാത്രക്കാരനെ കുത്തുകയും അയാള്‍ ബൈക്കില്‍ നിന്ന് വീഴുകയും ചെയ്തിരുന്നു. എത്രയും വേഗത്തില്‍ ഇതിനൊരു പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Share news
error: Content is protected !!
Scroll to Top