തിരൂര്‍: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കമ്പ്യൂട്ടര്‍ കോളേജ് ഉടമ അറസ്റ്റില്‍. പെന്‍മുണ്ടം സ്വദേശി ഷമീറാണ് അറസ്റ്റിലായത്.
കമ്പ്യൂട്ടര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ 19 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ശരീരത്തില്‍ കയറി പിടിക്കുകയും ചെയ്തുവെന്നാണ് കേസ്.
പരാതിയെ തുടര്‍ന്ന് പ്രതിയെ ബുധനാഴ്ച പുലര്‍ച്ചെ തിരൂര്‍ എസ് ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




