പരപ്പനങ്ങാടിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍

പരപ്പനങ്ങാടി: അഞ്ചപ്പുര റെയില്‍വെ ഓവുപാലത്തിന് സമീപത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്ന 17 കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം നടത്തിയ പ്രതി പോലീസ് പിടിയിലായി. ചെട്ടിപ്പടി ആലിങ്ങല്‍ പരീന്റെ പുരക്കല്‍ നൗഷാദ് (32) ആണ് പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞ് മറ്റൊരു വിദ്യാര്‍ത്ഥിനിയെ അവരുടെ വീട്ടിലാക്കി തിരിച്ചുവരുന്നതിനിടെ അഞ്ചപ്പുര ഒന്നാം റെയില്‍വെ ഓവുപാലത്തിനടുത്ത് വെച്ചാണ് വിദ്യാര്‍ത്ഥിനിക്ക് നേരെ കയ്യേറ്റമുണ്ടായത്. സമീപത്തെ കോണ്‍ഗ്രീറ്റ് പാതയോരത്ത് തനിച്ചിരുന്ന യുവാവ് കടന്നുപിടിച്ച് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക് കുട്ടിയെ വലിച്ചഴിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി വാവിട്ട് നിലവിളിച്ചതിനാല്‍ സമീപത്ത് നിന്നും ആരോ ഓടിയെത്തിയതിനാല്‍ ഇയാള്‍ പിടിവിട്ട് ഓടിമറിയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാവ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിവന്ന അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയിലാവുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Share news
error: Content is protected !!
Scroll to Top