സംസ്‌കൃത ദിനാഘോഷം
കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന സംസ്‌കൃത ദിനാഘോഷത്തിന് തുടക്കമായി. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വകുപ്പ് തലവന്‍ ഡോ. കെ.കെ. അബ്ദുള്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകള്‍ക്ക് പ്രൊഫ. കെ.വി. വാസുദേവന്‍, പ്രൊഫ. കെ.പി. കേശവന്‍, പ്രൊഫ. ഇ.ആര്‍. നാരായണന്‍, ഡോ. പി.കെ. പ്രദീപ് വര്‍മ, ഡോ. ഒ.എസ്. സുധീഷ്, ഡോ. ഇ.എന്‍. നാരായണന്‍, കെ.വി. നീരജ്, സി.എസ്. അമ്പിളി എന്നിവര്‍ നേതൃത്വം നല്‍കി. പ്രൊഫ. കെ.കെ. ഗീതാകുമാരി, ഡോ. എന്‍.എ. ഷിഹാബ്, ഡോ. രഞ്ജിത് രാജന്‍, ഡോ. ഒ.കെ. ഗായത്രി, എന്നിവര്‍ സംസാരിച്ചു. പരിപാടി വ്യാഴാഴ്ച സമാപിക്കും.
പരീക്ഷാഭവനില്‍ സന്ദര്‍ശന നിയന്ത്രണം
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി 5-ന് കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാ ഭവനില്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ടുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും പരമാവധി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം, മടപ്പള്ളി ഗവ. കോളേജിലും ഫാറൂഖ് കോളേജിലും നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ എം.കോം., എം.എസ് സി. കോണ്‍ടാക്ട് ക്ലാസുകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 14-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ 2014, 2015, 2016 പ്രവേശനം 1 മുതല്‍ 6 വരെ സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 15. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.




