താനൂര്‍: കാമുകിക്കൊപ്പം ചേര്‍ന്ന് കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും, കാമുകിയെ പിന്നീട് കൊലപ്പെടുത്തുകകയും ചെയ്ത കേസിലെ പ്രതി മരിച്ചു. ഒഴൂര്‍ ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീറാ(44)ണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മഞ്ചേരി സബ് ജയിലില്‍ തടവില്‍ കഴിയുന്ന ബഷീര്‍ മേയ് 31ന് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മത്സ്യത്തൊഴിലാളിയും, കാമുകി സൗജത്തിന്റെ ഭര്‍ത്താവുമായിരുന്ന താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെ 2018ലാണ് ബഷീറും സൗജത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കുട്ടിയ്‌ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
ഗള്‍ഫിലായിരുന്ന ബഷീര്‍ കൃത്യം നടത്താന്‍ വേണ്ടി മാത്രം നാട്ടിലെത്തുകയും സംഭവത്തിന്റെ പിറ്റേന്ന് തിരിച്ചു പോകുകയും ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഗള്‍ഫിലും ഇയാള്‍ക്കെതിരെ പ്രചരിച്ചതോടെ പിടിച്ചുനില്‍ക്കാനാകാതെ തിരിച്ച് നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
സൗജത്തും കേസില്‍ പ്രതിയായിരുന്നു. റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും പുളിക്കലിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരവേ കഴിഞ്ഞ നവംബര്‍ 30നാണ് സൗജത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നും പ്രതി ബഷീറാണെന്നും കണ്ടെത്തി. എന്നാല്‍ ഇതിനിടെ കോട്ടയ്ക്കലില്‍ ബഷീറിനെ വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കു ശേഷമാണ് മഞ്ചേരി സബ് ജയിലിലേക്ക് മാറ്റിയത്. പിതാവ് : മൊയ്തീന്‍കുട്ടി. ഉമ്മ: ഫാത്തിമ. സഹോദരങ്ങള്‍: റഷീദ്, ജമീല, സുല്‍ഫത്ത്, ഹബീബ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



