കോഴിക്കോട്:ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ നിങ്ങൾ രാജ്യങ്ങളെ കാണില്ലെന്നും മറിച്ച് നമ്മളെല്ലാവരും ജീവിക്കുന്ന ഒരൊറ്റ ഇടമേ കാണുകയുള്ളുവെന്നും പ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് . ഇന്ന് കോഴിക്കോട് ഒമ്പതാമത് കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കെ എൽ എഫിന്റെ (കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ) ഒൻപതാം പതിപ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനമാണ് വൈകിട്ട് നടന്നത്. ടൂറിസം മന്ത്രി മുഹമ്മദും റിയാസും ബഹിരാകാശയാത്രിക സുനിത വില്യംസും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
കെ എൽ എഫ് ഓർഗനൈസിങ് കമ്മറ്റി ചെയർമാൻ എ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ തമിഴ്‌നാട് ഐടി മന്ത്രി പളനിവേൽ രാജരാജൻ മുഖ്യപ്രഭാഷണം നടത്തി. ഒളിന്പ്യൻ ബെൻ ജോൺസൺ, ഫെസ്റ്റിവൽ ഡയറക്ടർ കെ. സച്ചിദാനന്ദൻ, കെ എൽ എഫ് സ്ഥാപകനും ഡി സി ബുക്സ് സി.ഇ.ഒ.യുമായ രവി ഡി സി, അതിഥിരാജ്യമായ ജർമ്മൻ പ്രതിനിധികളായ അക്കിം ബുർക്കാർട്ട്, ഡോ. മർല സ്റ്റുക്കൻബർഗ്, ഡോ. സെയ്ദ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. കോഴിക്കോട് മേയർ ഒ. സദാശിവൻ, നടി ഭാവന, എം. മുകുന്ദൻ, സക്കറിയ, ഡോ. ദിവ്യ എസ്. അയ്യർ ഐ എ എസ്, പ്രകാശ് രാജ്, ഡോ. എസ്. ജയശ്രീ, രാജ്കുമാർ മീന ഐ.പി.എസ്., സ്നെഹിൽകുമാർ സിങ് ഐ.എ.എസ്. എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. നാരായണൻ ടി ഐ.പി.എസ്, നിർമ്മല ലക്ഷ്മൺ, തമിഴച്ചി തങ്കപാണ്ഡൻ, സഫാരി, സോഫിയ എന്നിവർ സന്നിഹിതരായിരുന്നു. കെ.എൽ.എഫ് ഓർഗനൈസിങ് കമ്മറ്റി ജനറൽ കൺവീനർ ഡോ. എ.കെ. അബ്ദുൾ ഹക്കിം യോഗത്തിന് നന്ദി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




