പരപ്പനങ്ങാടി പൊലീസ് കണ്ടെത്തിയ പതിനാലുകാരിയെയും ഇതരസംസ്ഥാന തൊഴിലാളി യുവതിയെയും കുട്ടിയെയും നാട്ടിലേക്ക് തിരിച്ചെത്തിച്ചു

മലപ്പുറം ജില്ലയിലെത്തിയ ഇതരസംസ്ഥാനക്കാരായ കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നാട്ടിലെത്തിച്ചു. അസം സ്വദേശിനിയായ യുവതി, ഇവരുടെ രണ്ടുവയസുള്ള കുട്ടി, യുപി സ്വദേശിയായ പതിനാലുകാരി എന്നിവരെയാണ് സുരക്ഷിതമായി നാട്ടിലേക്കയച്ചത്. അസമില്‍നിന്ന് കുട്ടിയുമൊത്ത് ജോലിതേടിയെത്തിയതായിരുന്നു യുവതി. മഞ്ചേരിയില്‍വച്ച് അസം സ്വദേശിയായ യുവാവ് ഇവരെ കബളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്തു. പൊലീസില്‍ പരാതിപ്പെട്ട യുവതിയെ മഞ്ചേരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയായിരുന്നു. പെരിന്തല്‍മണ്ണ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലും തവനൂര്‍ ഗവ. മഹിളാ മന്ദിരത്തിലും ഇവരെ താമസിപ്പിച്ചു. അന്വേഷണത്തില്‍ മലപ്പുറത്തുള്ള ഇവരുടെ ബന്ധുവിനെ കണ്ടെത്തി നാട്ടിലേക്കയക്കുകയായിരുന്നു.

യുപി സ്വദേശിയായ പതിനാലുകാരി യുവാവിനൊപ്പമാണ് കേരളത്തിലെത്തിയത്. പരപ്പനങ്ങാടി പൊലീസ് കുട്ടിയെ കണ്ടെത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. മലപ്പുറം സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കില്‍ താല്‍ക്കാലികമായി പുനരധിവസിപ്പിച്ചു. യുപി പൊലീസ് എത്തിയാണ് കുട്ടിയെ നാട്ടിലേക്ക് കൊണ്ടുപോയത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സിറ്റിങ്ങില്‍ ചെയര്‍മാന്‍ അഡ്വ. എ സുരേഷ്, അംഗങ്ങളായ സി ഹേമലത, അഡ്വ. രാജേഷ് പുതുക്കാട്, ശ്രീജ പുളിക്കല്‍, അഡ്വ. സി ജാബിര്‍ എന്നിവര്‍ ഹാജരായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top