താനാളൂര്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ആഗസ്റ്റ് 10ന്

താനൂർ:സംസ്ഥാന കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് താനൂര്‍, താനാളൂരില്‍ മൂലക്കല്‍ – ദേവധാര്‍ റോഡില്‍ സ്ഥാപിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് വൈകീട്ട് അഞ്ച് മണിക്ക് ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിർവഹിക്കും.

എല്ലാവര്‍ക്കും കായികശേഷി, എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന കായിക വകുപ്പ് പൊതുജനങ്ങള്‍ക്കായി നടപ്പാക്കുന്ന ഓപ്പണ്‍ ജിം പദ്ധതി പ്രകാരം താനൂരില്‍, താനാളൂര്‍, ഒഴൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് ഓപ്പണ്‍ ജിമ്മുകള്‍ സ്ഥാപിക്കുന്നത്.

ചടങ്ങില്‍ താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചര്‍ അധ്യക്ഷത വഹിക്കും. താനാളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുള്‍ റസാഖ്, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ വി. കാദര്‍കുട്ടി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

Share news
error: Content is protected !!
Scroll to Top