HIGHLIGHTS : Thamarassery Shahabas murder case; Six students granted bail

കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മാതാപിതാക്കളുടെ ജാമ്യത്തില്‍ വിദ്യാര്‍ത്ഥികളെ വിട്ടയക്കാനാണ് ഉത്തരവ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കര്‍ശന ഉപാധികളോടൊണ് ഇവരെ വിട്ടയയ്ക്കുന്നത്. ആറുപേരെയും ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്നും വിട്ടയയ്ക്കും.

അന്വേഷണവുമായി സഹകരിക്കണമെന്നും മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം. മറ്റ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാലനീതി നിയമം ഒബ്സര്‍വേഷനില്‍ തുടരുന്നതിന് അനുവദിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വകാല കുറ്റകൃത്യം ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്.