HIGHLIGHTS : A group of people burst into laughter at the funeral home..'Friends and Relatives in Sorrow'; Trailer released

അനശ്വര രാജന്‍ നായിക വേഷത്തിലെത്തുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജൂണ്‍ 13ന് തീയേറ്റര്‍ റിലീസായെത്തുന്ന ചിത്രം ഒരു മരണവീടിനെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിലാണ് കഥ പറയുന്നതെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. മരണവീട്ടില്‍ നടക്കുന്ന അടിയെ കുറിച്ച് പറഞ്ഞു കൊണ്ട് തുടങ്ങുന്ന ട്രെയിലര്‍ ഒരു മരണവീട്ടില്‍ വരുന്ന വ്യത്യാസ്ഥ സ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് നര്‍മ്മത്തില്‍ പൊതിഞ്ഞു കൊണ്ട് കാണിച്ചിരിക്കുന്നത്. എങ്കിലും കഥയിലെ നിഗൂഢ സ്വഭാവം നിലനിര്‍ത്തുന്ന വിധത്തിലുള്ള ട്രെയിലര്‍ അവതരണം സിനിമ കാണുവാനുള്ള ആകാംഷ വര്‍ധിപ്പിക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ നാഗസൈരന്ദ്രിയുടെ ഒരു ഹിറ്റ് ഡയലോഗ് പറഞ്ഞു കൊണ്ടവസാനിപ്പിക്കുന്ന ട്രെയിലര്‍ പ്രേക്ഷകരില്‍ പൊട്ടിചിരി തീര്‍ക്കുന്നുവെന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകരിതിനോടകം തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നത് .

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രോമോ ഗാനവുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വാഴ’യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. അനശ്വര രാജനെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഛായാഗ്രഹണം- റഹീം അബൂബക്കര്‍, എഡിറ്റര്‍- ജോണ്‍കുട്ടി, സംഗീതം- അങ്കിത് മേനോന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം & കനിഷ്‌ക ഗോപിഷെട്ടി, ലൈന്‍ പ്രൊഡ്യൂസഴ്‌സ്- അജിത് കുമാര്‍ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാര്‍, ക്രീയേറ്റീവ് ഡയറക്ടര്‍- സജി സബാന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജീവന്‍ അബ്ദുള്‍ ബഷീര്‍, ഗാനരചന- മനു മന്‍ജിത്, വിനായക് ശശികുമാര്‍, ബ്ലാക്ക്, സുശാന്ത് സുധാകരന്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ മണി, സൗണ്ട് മിക്‌സിങ്- വിഷ്ണു സുജാതന്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്- വിപിന്‍ വി, മാര്‍ക്കറ്റിംഗ്- ടെന്‍ ജി മീഡിയ, പ്രൊഡക്ഷന്‍ മാനേജര്‍- സുജിത് ഡാന്‍, ബിനു തോമസ്, വി എഫ് എക്‌സ്- ഡി ടി എം, സ്റ്റില്‍സ്- ശ്രീക്കുട്ടന്‍ എ എം, ടൈറ്റില്‍ ഡിസൈന്‍- ഡ്രിപ് വേവ് കളക്റ്റീവ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്.
Trailer: https://youtu.be/
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു