വൈറലായ ഇടുക്കി ഡാം വ്യൂ പോയിന്റില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

സോഷ്യല്‍മീഡിയയില്‍ വൈറലായ ഇടുക്കി ഡാം വ്യൂ പോയിന്റില്‍ സഞ്ചാരികള്‍ക്ക് വിലക്ക്. പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് സഞ്ചാരികള്‍ അപകടത്തില്‍ പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പാണ് യാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. വനമേഖലയിലൂടെ പ്രവേശിക്കാതിരിക്കാന്‍ മുളകെട്ടി വഴി അടച്ചു.

കഴിഞ്ഞ ദിവസങ്ങളിലാണ് പൈനാവിലെ മന്ത്രപ്പാറയില്‍ നിന്നുള്ള ഇടുക്കി ഡാമിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്. ചെറുതോണി ഡാം, ആര്‍ച്ച് ഡാം, ഇടുക്കി മെഡിക്കല്‍ കോളജ് എന്നിവ ഒറ്റ ഫ്രെയിമില്‍ കാണാന്‍ കഴിയുന്ന സ്ഥലം എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പ്രത്യേകത. എന്നാല്‍ വനമേഖലയിലൂടെ ഏകദേശം ഒരു കിലോമീറ്റര്‍ വരെ സഞ്ചരിച്ചുവേണം ഈ പ്രദേശത്തേക്ക് എത്താന്‍. ഇതൊരു ടൂറിസം മേഖല അല്ലാത്തതിനാല്‍ യാതൊരു സുരക്ഷാക്രമീകരണങ്ങളും മുന്‍കരുതലുകളും ഇല്ലാത്ത ഈ സ്ഥലത്ത് നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസവും വന്നു പോകുന്നത്. മാത്രവുമല്ല ഈ പ്രദേശത്ത് വലിയ താഴ്ചയിലുള്ള കൊക്കയും ഉണ്ട്. ഇവ കൂടി പരിഗണിച്ചുകൊണ്ടാണ് വനംവകുപ്പ് സഞ്ചാരികള്‍ എത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ സ്ഥലത്തേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

മഴക്കാലമായതോടെ മണ്‍സണ്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന തിരക്കിലാണ് യാത്രപ്രേമികള്‍.

Share news
error: Content is protected !!
Scroll to Top