Section

malabari-logo-mobile

തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷ ;എസ്എംഎസ് കിട്ടാത്തവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം

HIGHLIGHTS : സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി നടത്തുന്ന തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ സമയക്രമം തീരുമാനിച്ചു. സീനിയര്‍ വിഭാഗത്തിന് (8,...

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി നടത്തുന്ന തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ സമയക്രമം തീരുമാനിച്ചു. സീനിയര്‍ വിഭാഗത്തിന് (8, 9, 10 ക്ലാസുകള്‍) 14 ന് രാവിലെ 10 മുതല്‍ 11.30 വരെയും ജൂനിയര്‍ വിഭാഗത്തിന് (5, 6, 7 ക്ലാസുകള്‍) 17 ന് രാവിലെ 10 മുതല്‍ 11.30 വരെയും ഓണ്‍ലൈനായാണ് പരീക്ഷ.

അതതു ദിവസങ്ങളില്‍ രാവിലെ 9.30 ന് ശേഷം ലോഗിന്‍ ചെയ്ത് പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ വായിച്ചു നോക്കാം. പരീക്ഷയെഴുതുന്നതിനുള്ള ലോഗിന്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈലിലേക്ക് എസ് എം എസ് ആയി അയയ്ക്കും. സീനിയര്‍ വിഭാഗത്തിന് 13 ന് മോക്ക് എക്‌സാം ഉണ്ടാകും. ഇതിനുള്ള ലോഗിന്‍ വിവരം എസ്എംഎസ് ആയി സീനിയര്‍ വിഭാഗത്തിന് അയച്ചു. ജൂനിയര്‍ വിഭാഗത്തിനുള്ള എസ്എംഎസ്സുകള്‍ 14 ന് ശേഷം അയയ്ക്കും.

sameeksha-malabarinews

എസ്എംഎസ് കിട്ടാത്ത സീനിയര്‍ വിഭാഗത്തിലുള്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം. 15 ന് എസ്എംഎസ് കിട്ടാത്ത ജൂനിയര്‍ വിഭാഗത്തിലുള്ളവരും അന്നുതന്നെ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം. ജൂനിയര്‍ വിഭാഗത്തിനും മോക്ക് എക്‌സാം ഉണ്ടായിരിക്കും. ഫോണ്‍ : 8547971483, 9544074633. ഇ-മെയില്‍: scholarship@ksicl.org. വിശദവിവരങ്ങള്‍ക്ക്: https://ksicl.org.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!