കടലുണ്ടി :കടലുണ്ടി വട്ടപ്പറമ്പ് പഴഞ്ചണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയുർമന കുബേരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, തുടങ്ങിയവ നടന്നു.
പ്രഭാഷകൻ പ്രമോദ് ഐക്കരപ്പടി ആത്മീയ പ്രഭാഷണം നടത്തി.
കോഴിക്കോട് എയ്ഞ്ചൽ മെലഡീസിൻ്റെ ഭക്തി ഗാനസുധ, ക്ഷേത്രം മാതൃ സമിതി ഒരുക്കിയ നൃത്തനൃത്ത്യങ്ങൾ എന്നിവയും അരങ്ങേറി.
വൈകുന്നേരം കടലുണ്ടിയിൽ നിന്നും ക്ഷേത്രത്തിലേക്ക് കാവടി എഴുന്നള്ളത്ത് നടന്നു.
തുടർന്ന് നടന്ന സാംസ്ക്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷൻ ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആഘോഷ കമ്മറ്റി ചെയർമാൻ സി.കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ഭക്തവത്സലൻ മുഖ്യാതിഥിയായി.
ട്രസ്റ്റി ചെയർമാൻ രാധാകൃഷ്ണൻ തൈക്കൂട്ടത്തിൽ, കൃഷ്ണൻ കാക്കാത്തിരുത്തി, വാർഡ് മെമ്പർ എം.കെ. സുചിത്ര, അണ്ടിപ്പറ്റ് ബാബു, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ വി. ബാബുരാജ്, പ്രദീപ് പൂക്കാട്, മാതൃ സമിതി ചെയർ പേഴ്സൺ കെ. ഷൈലജ, എൻ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ആഘോഷത്തോടനുബന്ധിച്ച് പുതിയ ശിവക്ഷേത്രത്തിൻ്റെ കട്ടിള വെപ്പും നടന്നു.




