വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍

HIGHLIGHTS : Tennis legend Rafael Nadal announces his retirement

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പോടെ കളം വിടുമെന്നാണ് പ്രഖ്യാപനം. 22 ഗ്രാന്‍ഡ് സ്ലാമും ഒളിമ്പിക്സ് സ്വര്‍ണവും ഉള്‍പ്പടെ സ്വന്തമാക്കിയ നദാല്‍ ടെന്നിസ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്.

വിരമിക്കല്‍ അറിയിച്ചുകൊണ്ട് റഫേല്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കുന്നുവെന്നും കഴിഞ്ഞ കുറച്ച് കാലങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷം ബുദ്ധിമുട്ടിയാണ് കളിച്ചതെന്നും താരം വീഡിയോയില്‍ വ്യക്തമാക്കുന്നു. വിരമിക്കാനുള്ള തീരുമാനം കടുപ്പമുള്ളതാണെന്നും എന്നാല്‍ ജീവിതത്തില്‍ എല്ലാ തുടക്കങ്ങള്‍ക്കും ഒരു അവസാനം ഉണ്ടെല്ലോ എന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

22 ഗ്രാന്‍ഡ് സ്ലാം ഉള്‍പ്പടെ 92 ATP സിംഗിള്‍സ് കിരീടങ്ങള്‍, ഒളിമ്പിക്സില്‍ സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളില്‍ സ്വര്‍ണം, 209 ആഴ്ചകളില്‍ ഒന്നാം സ്ഥാനം, 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളെന്ന  റെക്കോര്‍ഡിന്  നദാലിന്റെതാണ്.

കരിയറില്‍ ഉടനീളം വേട്ടയാടിയിരുന്ന പരിക്ക് കഴിഞ്ഞ രണ്ട് കൊല്ലമായാണ് നദാലിനെ കൂടുതല്‍ പ്രഹരിച്ചത്. പാരിസ് ഒളിമ്പിക്സിലാണ് അവസാനമായി കോര്‍ട്ടിലെത്തിയത്. പരിക്ക് വീണ്ടും വലച്ചതോടെയാണ് അനിവാര്യമായ വിരമിക്കല്‍ തീരുമാനത്തിലേക്ക് നദാല്‍ എത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!