കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാറ്റി

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാറ്റി

ഒക്ടോബർ 11 പൊതു അവധിയായതിനാൽ അന്ന് നടത്താനിരുന്ന ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.

കാലിക്കറ്റില്‍ ഒരുവര്‍ഷത്തിനകം സ്‌കൂള്‍ ഓഫ് മ്യൂസിക് സംഗീത പഠനത്തില്‍ മികവിന്റെ കേന്ദ്രമാകും

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ഒരുവര്‍ഷത്തിനകം സ്‌കൂള്‍ ഓഫ് മ്യൂസിക് ആരംഭിക്കാന്‍ തയ്യാറെടുപ്പുകൾ തുടങ്ങി. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അനൗപചാരികമായി ഈ മേഖലയില്‍ നില്‍ക്കുന്നവര്‍ക്കുള്ള തുടര്‍പഠനത്തിനും സഹായകമാകുന്ന തരത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യ മികവിന്റെ കേന്ദ്രമാകും ഇത്. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, ഫോക്, സൂഫി തുടങ്ങി വിവിധ സംഗീത ശാഖകള്‍ക്കൊപ്പം പെര്‍ഫോമിങ് ആര്‍ട്‌സ് കൂടി ഉള്‍പ്പെടുന്നതാകും കേന്ദ്രം. ഇതിനായി പ്രത്യേകം രൂപകല്പന ചെയ്ത കെട്ടിടമൊരുക്കും. പദ്ധതി ചര്‍ച്ച ചെയ്യാനുള്ള ആദ്യ യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഹിന്ദുസ്ഥാനി വിദഗ്ധരായ അരണ്യ കുമാര്‍ (ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല), കൃഷ്ണമൂര്‍ത്തി ഭട്ട്, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, സംഗീത നിരൂപകന്‍ ഇ. ജയകൃഷ്ണന്‍, പ്രൊഫ. സുനില്‍, മണികണ്ഠന്‍, സ്‌കൂള്‍ കോ – ഓര്‍ഡിനേറ്റര്‍ ഡോ. സി.കെ. ജിഷ തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ 13-ന് സംഗീതമേഖലയില്‍ ദേശീയതലത്തിലുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി ഏകദിന ശില്പശാല സംഘടിപ്പിക്കും.

‘ഇന്ത്യൻ ചരിത്ര രചന – പ്രശ്നങ്ങളും സാധ്യതകളും’ സെമിനാർ 15-ന്

കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയറിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15, 16 തീയതികളിൽ ‘ ഇന്ത്യൻ ചരിത്ര രചന – പ്രശ്നങ്ങളും സാധ്യതകളും ’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. 15-ന് രാവിലെ 10 മണിക്ക് ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രൊഫ. സയ്യിദ് അലി നദീം റസാവി (അലിഗഡ് മുസ്ലിം സർവകലാശാല), പ്രൊഫ. ബാംഗ്യ ബുഖ്യ (ഹൈദരാബാദ് സർവകലാശാല), ഡോ. സുജിത് കുമാർ പാറയിൽ, ഡോ. കെ.എൻ. ഗണേഷ് (ചെയർ പേഴ്സൺ, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച്), പ്രൊഫ. പി.പി. അബ്ദുൽ റസാഖ്, ഡോ. അർച്ചന സിങ് (ഗോവിന്ദ് വല്ലഭ പന്ത് സർവകലാശാല അലഹബാദ്) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സർവകലാശാലാ ചരിത്ര വിഭാഗം പ്രൊഫ. ഡോ. പി. ശിവദാസനാണ് സെമിനാർ കോ-ഓർഡിനേറ്റർ.

ടെക്‌നിക്കൽ ഓഫീസർ നിയമനം

കാലിക്കറ്റ് സർവകലാശാലാ ജിയോളജി പഠനവകുപ്പിൽ (സെൽഫ് ഫിനാൻസിംഗ്) കരാർ അടിസ്ഥാനത്തിലുള്ള ടെക്‌നിക്കൽ ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പി.ജി. ഇൻ ജിയോളജി / അപ്ലൈഡ് ജിയോളജി / മറൈൻ ജിയോളജി, റിസർച്ച്, ജി.പി.എസ്. ഫീൽഡ് സർവ്വേ എന്നിവയിൽ പരിചയം, ജിയോളജിക്കൽ ലാബുകളിൽ ഉയർന്ന പരിജ്ഞാനം, ജി.ഐ.എസ്സിൽ പരിജ്ഞാനം, പി.എച്ച്.ഡി. അഭികാമ്യം. ഉയർന്ന പ്രായപരിധി 64 വയസ്. യോഗ്യരായവർക്ക് ബയോ-ഡാറ്റ ഓൺലൈനായി ഒക്ടോബർ 30 വരെ സമർപ്പിക്കാം. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ( CUCBCSS – UG ) എല്ലാ അവസങ്ങളും നഷ്‌ടമായ നാലാം സെമസ്റ്റർ ( 2014 മുതൽ 2016 വരെ പ്രവേശനം ) ബി.എസ്.സി., ബി.സി.എ., ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എം.എം.സി., ബി.ടി.എഫ്.പി., ബി.എ. അഫ്സൽ – ഉൽ – ഉലമ, വിദൂര വിഭാഗം ( CUCBCSS – UG – SDE ) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി., ബി.എം.എം.സി. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ നാലിനും ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണൽ പരീക്ഷകൾ നവംബർ 13-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, ഗവ. മോഡൽ ഹൈസ്‌കൂൾ – കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റർ എം.വോക്. ( 2021 പ്രവേശനം ) മൾട്ടിമീഡിയ, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ( 2020 മുതൽ 2022 വരെ പ്രവേശനം ) സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്‌സ്, ( 2021 & 2022 പ്രവേശനം ) അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രിൽ 2024, ( 2020 പ്രവേശനം ) മൾട്ടിമീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെ യും 190/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, റീടെയിൽ മാനേജ്‌മന്റ്, ലോജിസ്റ്റിക്സ് മാനേജ്‌മന്റ്, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആന്റ് ട്രാൻസാക്ഷൻ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 14 – ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ ( CBCSS – 2019 പ്രവേശനം ) എം.എസ് സി. സൈക്കോളജി സെപ്റ്റംബർ 2023  ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എം.എസ് സി. പോളിമർ കെമിസ്ട്രി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ ( 2014 സ്‌കീം ) ബി.ടെക്. ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top