Section

malabari-logo-mobile

ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകൾ

HIGHLIGHTS : Temporary vacancies in the Biodiversity Board

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോർഡിനേറ്റർ, പ്രോജക്ട് ഫെല്ലോ തസ്തികകളിൽ താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോർഡിനേറ്റർ തസ്‌കയിൽ ഒരു ഒഴിവാണുളളത്. ലൈഫ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ എം.എസ്‌സിയോ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യു ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. പി.എച്ച്.ഡിയോ എം.ഫിലോ ഉളളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസ ശമ്പളം 20000 രൂപ. പരിസ്ഥിതി/ജൈവ വൈവിധ്യ സംരക്ഷണ മേഖലയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം അഭിലഷണീയം. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.
പ്രോജക്ട് ഫെല്ലോ തസ്തികയിൽ രണ്ട് ഒഴിവുകളാണുളളത്. ബയോളജിക്കൽ സയൻസ്/ലൈഫ് സയൻസ്/എൻവയോൺമെന്റ് സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസവേതനം 15000 രൂപ. അപേക്ഷ www.keralabiodiversity.org യിലെ ലിങ്കിലൂടെ നൽകാം. അപേക്ഷയൊടൊപ്പം പാൻ, ആധാർകാർഡ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന പകർപ്പുകളും നൽകണം. നവംബർ നാല് വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!