ഹൈദരബാദ്: പ്രശസ്ത തെലുങ്ക് നടന്‍ ഫിഷ് വെങ്കട്ട് എന്നറിപ്പെടുന്ന വെങ്കട്ട് രാജ് അന്തരിച്ചു. 53 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. രോഗം മൂര്‍ച്ഛിച്ചതോടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വൃക്കമാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ചെലവേറിയ ചികിത്സ താങ്ങാന്‍ കുടുംബത്തി കഴിയില്ലെന്ന് മകള്‍ അറിയിച്ചിരുന്നു.
ഖുഷി എന്ന ചിത്രത്തിലൂടെയാണ് വെങ്കട്ട് ടോളിവുഡില്‍ എത്തുന്നത്. നിരവധി ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നടനാണ് വെങ്കട്ട്.ബണ്ണി,കിങ്ങ്, ശിവം, അദുര്‍സ്, ധീ, മിറാപകായ് എന്നീ ചിത്രങ്ങളിലും വെങ്കട്ട് അഭിനയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




