അരുവിയില്‍ കുളിക്കാനിറങ്ങിയ നാവിക ഉദ്യോഗ്സ്ഥന്‍ മുങ്ങിമരിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ നാവിക ഉദ്യോസ്ഥന്‍ മുങ്ങിമരിച്ചു. മാഹരാഷ്ട്ര സ്വദേശിയായ ലെഫനനന്റ് അഭിഷേക് കുമാറാണ് മരിച്ചത്. ഹിമാചല്‍ പ്രദേശിലെ പരിശീലനത്തിന് ശേഷം അഭിഷേക് അടങ്ങിയ എട്ടംഗ സംഘം വിനോദസഞ്ചാരത്തിനായി തീക്കോയിയിലെത്തിയത്.

ഇവരില്‍ നാലുപേരാണ് കുളിക്കാനിറങ്ങിയത്.ഇതിനിടെ അഭിഷേക് ചുഴിയില്‍ പെടുകയായിരുന്നു.

രണ്ട് മണിക്കൂര്‍ തിരിച്ചിലിനൊടുവിലാണ് അഭിഷേകിന്റെ മൃതദേഹം കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top