Section

malabari-logo-mobile

വസ്തുനികുതി കുടിശിക പിഴയില്ലാതെ മാര്‍ച്ച് 31 വരെ അടയ്ക്കാം

HIGHLIGHTS : തിരുവനന്തപുരം: വസ്തുനികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാന്‍ അവസരം നല്‍കി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. മാര്‍ച്ച് 31നകം കുടിശിക മുഴുവന്‍ അടയ...

തിരുവനന്തപുരം: വസ്തുനികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാന്‍ അവസരം നല്‍കി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. മാര്‍ച്ച് 31നകം കുടിശിക മുഴുവന്‍ അടയ്ക്കുന്നവര്‍ക്ക് പിഴ ഒഴിവാക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപന മേധാവികള്‍ ഉള്‍പ്പെടെ പിഴ ഒഴിവാക്കല്‍ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വസ്തു നികുതിയിളവ് ലഭിക്കാത്ത സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ വസ്തു നികുതി അടയ്ക്കണം. കുടിശിക സഹിതം വസ്തു നികുതി അടയ്ക്കുന്നുവെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. വകുപ്പ് മേധാവികള്‍ ഇതുസംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം അടിയന്തരമായി നല്‍കണമെന്ന് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

നൂറു ശതമാനം നികുതി പിരിവ് ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ നികുതി പിരിവ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡയറക്ടര്‍മാര്‍, നഗരകാര്യ മേഖല ജോയിന്റ് ഡയറക്ടര്‍മാര്‍ ക്യാമ്പുകളുടെ ഏകോപനം നിര്‍വഹിക്കും. പൊതുജനങ്ങള്‍ക്കും സ്ഥാപന ഉടമകള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തിലും ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ മേഖല ജോയിന്റ് ഡയറക്ടര്‍മാരുടെ ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ പരിഹരിക്കാവുന്ന പരാതികള്‍ ഉടന്‍ തീര്‍പ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!