Section

malabari-logo-mobile

കഞ്ചാവുമായി യുവാവ് പിടിയില്‍

HIGHLIGHTS : വളാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായി. വെങ്ങാട് സ്വദേശി മമ്മാറന്‍ വീട്ടില്‍ ജലീല്‍ (29) ആണ് വളാഞ്ചേരി ബസ് സ...

വളാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായി. വെങ്ങാട് സ്വദേശി മമ്മാറന്‍ വീട്ടില്‍ ജലീല്‍ (29) ആണ് വളാഞ്ചേരി ബസ് സ്റ്റാന്‍ന്റ് പരിസരത്ത് പിടിയിലായത്.എറണാകുത്തേക്ക് ബസ് കാത്ത് നില്‍ക്കുകയായിരുന്നു . കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ 500 ഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെപിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്.തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു . എക്‌സൈസുകാര്‍ പിന്തുടരുന്നത് മനസ്സിലാക്കി കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും ബസ്സില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു കിലോ കഞ്ചാവുമായി ഇയാള്‍ ഗോപാലപുരം ചെക്ക് പോസ്റ്റില്‍ വച്ച് പാലക്കാട് എക്‌സൈസിന്റെ പിടിയിലായിരുന്നു. ആന്ധ്രയില്‍ നിന്നും, തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് എറണാകുളം ഭാഗങ്ങളിലെ ചില്ലറ കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് എത്തിച്ച് കൊടുക്കാറാണ് പതിവ് . പിടികൂടിയ കഞ്ചാവിന്ചില്ലറ വിപണിയില്‍ അരലക്ഷം രൂപയോളം വിലവരുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോള്‍ പറഞ്ഞു.

sameeksha-malabarinews

പ്രിവന്റീവ് ഓഫീസര്‍മാരായ ലതീഷ് ,രതീഷ് ,മോഹന്‍ദാസ് സി.ഇ.ഒ മാരായ ഹംസ ഷിബു ശങ്കര്‍ ,രാജീവ് കുമാര്‍ ,സൂരജ് ,വിഷ്ണുദാസ്, സുനീഷ് ,മിനു രാജ്, സരിത ,ദിവ്യ ,ശിവകുമാര്‍ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു . പ്രതിയെ മഞ്ചേരി എന്‍ഡിപിഎസ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!