വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മാരക മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

പിടിയിലായത് പരപ്പങ്ങാടി, തിരൂര്‍ സ്വദേശികള്‍

നിലമ്പൂര്‍: വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ വന്‍ മയക്കുമരുന്ന് വേട്ട. എല്‍എസ്ഡിയും എംഡിഎംഎയും കഞ്ചാവുമടക്കമുള്ള മാരക മയക്കുമരുന്നുകളുമായി ബൈക്ക് യാത്രികരായ യുവാക്കള്‍ പിടിയിലായി.
തിരൂര്‍ ഇരിങ്ങാവൂര്‍ പാലക്കല്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ(21), പരപ്പനങ്ങാടി ചെട്ടിപ്പടി നെടുവ സ്വദേശി വലിയപ്പറമ്പില്‍ വീട്ടില്‍ ശ്രീരാജ് (22) എന്നിവരില്‍ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ്‌സടക്കമുള്ള വന്‍ ലഹരി വസ്തുക്കള്‍ പിടികൂടിയത്.
പ്രതികളില്‍ നിന്ന് 4.120 ഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുകളും 21.220 ഗ്രാം എംഡിഎംഎ ടാബ്‌ലറ്റും, 56 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടികൂടി. ബാംഗ്ലൂരില്‍ നിന്നുമാണ് ഇവര്‍ മയക്കുമരുന്നുകള്‍ വേടിച്ചതെന്ന് ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ. വിനോദിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എന്‍.അബ്ദുല്‍ വഹാബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എല്‍.ബാബു,ഷബീര്‍ മൈത്ര ,ലിജിന്‍ .വി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top