Section

malabari-logo-mobile

തേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു

HIGHLIGHTS : Tapping worker dies after being stung by a bee

പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു. പാലക്കാട് തമ്പുരാന്‍ചോല പറപ്പള്ളി വീട്ടില്‍ പി കെ രാജപ്പന്‍(65) ആണ് മരിച്ചത്.

രാവിലെ 7.30 ഓടെയാണ് മരുതംകാട് തേനമല എസ്റ്റേറ്റിലായിരുന്നു സംഭവം. ടാപ്പിംഗ് നടത്തിവരികയായിരുന്ന തൊഴിലാളികളെ കൂട്ടമായി എത്തിയ തേീച്ച ആക്രമിക്കുകയായിരുന്നു.

തേനീച്ചയുടെ കുത്തേറ്റ് സാരമായി പരിക്കേറ്റ രാജപ്പനെ ഒപ്പമുള്ളവര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!