നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഭീഷണിയായി കടന്നല്‍കൂട്‌

താനൂർ :ഒഴൂർ മണലിപ്പുഴ വടാട്ട് മജീദിന്റെ വീട്ടിലെ കടന്നൽകൂട് വീട്ടുകാർക്കും നാട്ടുകാർക്കും പ്രയാസം തീർക്കുന്നു. കഴിഞ്ഞ ഒരുമാസമായി കടന്നൽകൂട് ഇവിടെ സ്ഥിതിചെയ്യുന്നു. കഴിഞ്ഞദിവസം സമീപ വീട്ടിലെ രണ്ടു കുട്ടികൾക്ക് കടന്നൽകുത്തേറ്റിരുന്നു. ഇവർ  സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. അരമീറ്ററോളം താഴേക്ക് തൂങ്ങി നിൽക്കുന്ന സ്ഥിതിയിലാണ് കൂടുള്ളത്. എന്തുചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് മജീദും വീട്ടുകാരും.

Related Articles