താനൂര്‍ – തെയ്യാല റെയില്‍വേ മേല്‍പാലം ഉദ്ഘാടനം മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

താനൂര്‍ – തെയ്യാല റെയില്‍വേ മേല്‍പാലം, താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ചിന് താനൂര്‍ റെയില്‍വേ സ്റ്റേഷന്‍  പരിസരത്ത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.

താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ഫെബ്രുവരി 15ന് വൈകുന്നേരം 5.30ന് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ്-ഹജ്ജ്-റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. എം.എല്‍.എ. ഫണ്ടില്‍ നിന്നും 1.50 കോടി രൂപ ചെലവഴിച്ചാണ്  റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top