മലപ്പുറം ആത്മ പ്രോജക്ട് ഡയറക്ടറേറ്റിനു കീഴില്‍ മൂന്ന് ബ്ലോക്ക് ടെക്‌നോളജി മാനേജരുടെയും (ബി.ടി.എം) രണ്ട് അസിസ്റ്റന്റ് ടെക്‌നോളജി മാനേജരുടെയും (എ.ടി.എം) നിലവിലുള്ള താത്ക്കാലിക ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഫെബ്രുവരി 25ന് രാവിലെ 10ന് ബ്ലോക്ക് ടെക്‌നോളജി മാനേജരുടെയും ഫെബ്രുവരി 26ന് രാവിലെ 10ന് അസിസ്റ്റന്റ്‌റ് ടെക്‌നോളജി മാനേജരുടെയും കൂടിക്കാഴ്ച മലപ്പുറം സിവില്‍സ്റ്റേഷന്‍ ബി3 ബ്ലോക്കില്‍ രണ്ടാം നിലയിലെ ആത്മ പ്രോജക്ട് ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ക്ക് 31020/രൂപയും അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ക്ക് 22240/ രൂപയുമാണ് പ്രതിമാസ വേതനം.
കേരള പി.എസ്.സി യുടെ അംഗീകാരമുള്ള കാര്‍ഷിക/കാര്‍ഷികാനുബന്ധ ബിരുദാനന്തര ബിരുദമാണ് ബ്ലോക്ക് ടെക്‌നോളജി മാനേജരുടെ അടിസ്ഥാന യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനം ആവശ്യം. അഞ്ചു വര്‍ഷം പ്രവൃത്തി പരിചയമുള്ള അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ക്ക് ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികയില്‍ അപേക്ഷിക്കാം.
കേരള പി.എസ്.സി യുടെ അംഗീകാരമുള്ള കാര്‍ഷിക/ കാര്‍ഷികാനുബന്ധ ബിരുദമാണ് അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ക്കു വേണ്ട അടിസ്ഥാന യോഗ്യത. കാര്‍ഷിക ബിരുദമുള്ള കേരളത്തിനു പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ കേരള പി.എസ്.സി യുടെ ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് കൂടിക്കാഴ്ച സമയത്ത് ഹാജരാക്കണം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9895691687.





