HIGHLIGHTS : താനൂർ :തെരുവുനായ ആക്രമണത്തിൽആട് ചത്തു നിരവധി ആടുകൾക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. താനൂർ നമ്പീശൻ റോട്ടിലെ മാട്ടുമ്മൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള ആടു...
താനൂർ :തെരുവുനായ ആക്രമണത്തിൽആട് ചത്തു നിരവധി ആടുകൾക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
താനൂർ നമ്പീശൻ റോട്ടിലെ മാട്ടുമ്മൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള ആടുകൾക്കാണ് കടിയേറ്റത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കൂട്ടത്തോടെ എത്തിയ തെരുവ് നായ്ക്കൾ ആട്ടിൻകൂട് തകർത്ത് ആടുകളെ ആക്രമിക്കുകയായിരുന്നു.

ആടുകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഷാജിയെയും തെരുവ്നായ്ക്കൾ ആക്രമിക്കാൻ ഒരുങ്ങി. ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.