താനൂരില്‍ സ്വയംതൊഴില്‍ സംരംഭകര്‍ക്ക് ശില്‍പശാല നടത്തി

താനൂര്‍: നിയോജക മണ്ഡലത്തിലെ സ്വയംതൊഴില്‍ സംരംഭകര്‍ക്കായി ശില്‍പശാലക്ക് തുടക്കമായി. വിവിധ തൊഴില്‍ സംരംഭങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ശില്‍പശാല താനാളൂര്‍ പഞ്ചായത്തില്‍ വി. അബ്ദുറഹിമാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താനാളൂര്‍, ചെറിയമുണ്ടം പഞ്ചായത്തുകളിലെ തൊഴില്‍ സംരംഭകര്‍ പങ്കെടുത്തു.

ചെറുതും വലുതുമായ നിരവധി തൊഴില്‍ സംരംഭങ്ങളും, ഇവ ആരംഭിക്കാനുള്ള മൂലധനം കണ്ടെത്താനുള്ള മാര്‍ഗങ്ങളുമാണ് ശില്‍പശാലയില്‍ വിശദീകരിച്ചത്. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അബ്ദുല്‍ റസാഖ്, പഞ്ചായത്തംഗങ്ങളായ ഇ. സുജ, വിശാരത്ത് കാദര്‍കുട്ടി, സി.ഡി.എസ് പ്രസിഡന്റ് കെ. അനിത എന്നിവര്‍ പ്രസംഗിച്ചു. വിനോദ്. എം, എസ്. ധനേഷ്, എന്‍. രാജ് എന്നിവര്‍ പദ്ധതികള്‍ വിശദീകരിച്ചു.

തുടര്‍ദിവസങ്ങളില്‍ താനൂര്‍ നഗരസഭയിലും, നിറമരുതൂര്‍, ഒഴൂര്‍, പൊന്മുണ്ടം പഞ്ചായത്തുകളിലും ശില്‍പശാല നടക്കും. തുടര്‍ന്ന് തൊഴില്‍പദ്ധതികളുടെ പ്രദര്‍ശനം സംഘടിപ്പിക്കും.

Related Articles