ഒഴൂര്‍ ജി.എല്‍.പി സ്‌കൂളിന്   60 ലക്ഷം രൂപയുടെ കെട്ടിടം

താനൂര്‍: വിദ്യാഭ്യാസ ഉപജില്ലയിലെ ഒഴൂര്‍ ജി.എല്‍.പി സ്‌കൂളിന്  ആധുനിക രീതിയിലുള്ള ക്ലാസ്സ് മുറികള്‍ നിര്‍മ്മിക്കുന്നതിന് അനുമതിയായി. വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു.

എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയിലൂടെ ഏറെ നാളത്തെ പ്രദേശത്തുകാരുടെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രജിത, വൈസ് പ്രസിഡന്റ് അസ്‌കര്‍ കോറാട് എന്നിവര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top