സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ മാതൃകയായ് താനൂര്‍ പോലീസ്

താനൂര്‍: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ ഭിന്നശേഷിക്കാര്‍ക്ക് സാന്ത്വനമായി താനൂര്‍ പോലീസ് സംഘം.

സ്റ്റേഷന്‍ പരിധിയിലെ ഒട്ടേറെ ഭിന്നശേഷിക്കാര്‍ക്കാണ് സൗജന്യ ഭക്ഷ്യവിഭവ കിറ്റ് വിതരണം ചെയ്തത്. താനൂരിലെ ഉദാരമനസ്‌ക്കരുടെ സഹായത്തോടെയാണ് പോലീസ് ഭക്ഷ്യവിഭവങ്ങളുടെ കിറ്റ് സംഘടിപ്പിച്ചത്.

ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ഒട്ടനവധി രോഗികള്‍ക്കാണ് താനൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ മരുന്നുകളും, ജീവന്‍രക്ഷാ ഉപാധികളും, ഭക്ഷണപദാര്‍ത്ഥങ്ങളും എത്തിച്ചു കൊടുത്തത്. അടിയന്തിര പ്രാധാന്യമുള്ള ആശുപത്രി യാത്രകള്‍ക്കാവശ്യമായ സൗകര്യങ്ങളും ഒരുക്കി.

താനൂര്‍ പോലീസ് എസ് എച്ച് ഒ പി.പ്രമോദ്, എസ്.എസ്.ഐ നവീന്‍ ഷാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ്,സന്നദ്ധ പ്രവര്‍ത്തകരായ ബഷീര്‍,ഷഫീഖ് പിലാത്തോട്ടത്തില്‍, അഷ്‌റഫ്, ജാഫര്‍ തുടങ്ങിയവരും പോലീസിനെ സഹായിക്കാന്‍ കൂടെയുണ്ട്.

താനൂര്‍ പോലീസിന്റെ നന്മനിറഞ്ഞ പ്രവൃത്തികള്‍ക്ക് സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണ് നാട്ടുകാര്‍.

Share news
error: Content is protected !!
Scroll to Top