ബൈക്ക് മോഷ്ടിച്ച പ്രതികളെ താനൂര്‍ പോലിസ് പിടികൂടി

താനൂര്‍: തീരദേശത്ത് ഫാറൂഖ് പള്ളിയുടെ പരിസരത്ത് നിന്നും ബൈക്ക് മോഷ്ടിച്ച പ്രതികളെ താനൂര്‍ പോലിസ് പിടികൂടി. വേങ്ങര ഊരകം സ്വദേശികളായ താഴത്തെ വീട്ടില്‍ അബു താഹിര്‍, കുറ്റിപ്പുറത്ത് ഷാജി കൈലാസ്, പന്നിയത്ത് പറമ്പില്‍ ഷംനാഫ് എന്നിവരെയാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജോണി ജെ. മറ്റത്തിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെകടര്‍ ഷിബു സി,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, മുഹമ്മദ് കുട്ടി, സി.പി.ഒ.മാരായ മുസ്തഫ,ഷിബു, സുരേഷ്, രാകേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണ , കാടാമ്പുഴ പോലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top