25 വര്‍ഷത്തെ സേവനത്തിനു ശേഷം താനൂര്‍ സ്വദേശി നേവല്‍ ബേസില്‍ നിന്നും വിരമിക്കുന്നു

താനൂര്‍: കൊച്ചിയിലെ നേവല്‍ ബേസ് എന്‍.എസ്. ആര്‍. വൈ ട്രെഡ്‌സ്മാന്‍ തസ്തികയില്‍ നിന്നും നീണ്ട 25 വര്‍ഷത്തെ സേവനത്തിനു ശേഷം താനൂര്‍ കാട്ടിലങ്ങാടി സ്വദേശി പി. മാലതി വിരമിക്കുന്നു.

ഈ കാലയളവിനുള്ളില്‍ തന്നെ ഒട്ടേറെ തവണ നേവല്‍ ബേസിന്റെ മികച്ച സേവനത്തിനുള്ള അംഗീകാരങ്ങളും മാലതിയെ തേടിയെത്തി.

ഭര്‍ത്താവ് ഇ. ബാലഗോപാലന്‍ (റിട്ടയേര്‍ഡ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രിന്റിംഗ് വിഭാഗം), മകള്‍ ഇ. ആശ (ബെവ്‌കൊ തിരൂര്‍), മകന്‍ ഇ. ആദര്‍ശ് (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി).

 

Share news
error: Content is protected !!
Scroll to Top