Section

malabari-logo-mobile

യാത്രക്കാര്‍ കുറവ്;ജനശതാബ്ദിയുള്‍പ്പെടെ നാല് ട്രെയിനുകള്‍ റദ്ദാക്കി

HIGHLIGHTS : യാത്രക്കാരുടെ കുറവിനെതുടര്‍ന്ന് ജനശദാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി. കോഴിക്കോട്-തിരുവനന്തപുരം കോഴിക്കോട് ജനശദാബ്ദി സ്‌പെഷ്യല്...

യാത്രക്കാരുടെ കുറവിനെതുടര്‍ന്ന് ജനശദാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി. കോഴിക്കോട്-തിരുവനന്തപുരം കോഴിക്കോട് ജനശദാബ്ദി സ്‌പെഷ്യല്‍ ,എറണാകുളം-കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി ട്രെയിനുകളാണ് ജൂണ്‍ ഒന്നു മുതല്‍ 15 വരെ റദ്ദാക്കിയത്.

നേരത്തെ ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് സ്‌പെഷ്യല്‍, എറണാകുളം-തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് സ്‌പെഷ്യല്‍, ആലപ്പുഴ-കണ്ണൂര്‍-ആലപ്പു എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍, പുനലൂര്‍-ഗുരുവായൂര്‍-പുനലൂര്‍ സ്‌പെഷ്യല്‍, ഗുരുവായൂര്‍-തിരു-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയുടെ സര്‍വീസും ജൂണ്‍ ഒന്നു മുതല്‍ 15 വരെ റദ്ദാക്കിയിട്ടുണ്ട്.

sameeksha-malabarinews

മംഗളൂരു-തിരു,മലബാര്‍ സ്‌പെഷ്യല്‍ ജൂണ്‍ ഒന്നുമുതല്‍ 15 വരെ ,തിരു-മംഗളൂര്‍ സ്‌പെഷ്യല്‍ രണ്ടുമുതല്‍ 16 വരെ ,തിരു-കണ്ണൂര്‍ ജനശതാബ്ദിസ്‌പെഷ്യല്‍ രണ്ടു മുതല്‍ 14 വരെ,കണ്ണൂര്‍- തിരുജനശതാബ്ദി മൂന്നു മുതല്‍ 15 വരെ ,ചെന്നൈ-ആലപ്പുഴ പ്രതിദിന സ്‌പെഷ്യല്‍ ജൂണ്‍ ഒന്നു മുതല്‍ 15 വരെ, ആലപ്പുഴ-ചന്നൈ സ്‌പെഷ്യല്‍ രണ്ടു മുതല്‍ 16 വരെ എന്ന ക്രമത്തില്‍ റദ്ദാക്കി.

പ്രതിവാര തീവണ്ടികളായ കൊച്ചുവേളി-മംഗളൂരു(അന്ത്യോദയ), സ്‌പെഷ്യല്‍ ജൂണ്‍3,5,10,12 തിയതികളിലും , മംഗളൂരു-കൊച്ചുവേളി സ്‌പെഷ്യല്‍ 4,6,11,13 തിയതികളിലും തിരു-ചെന്നൈ സ്‌പെഷ്യല്‍ 5,12 തിയതികളിലും ചെന്നൈ -തിരു സ്‌പെഷ്യല്‍ തീവണ്ടി 6,3 തീയതികളിലും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!