സൗജത്തിനെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കി: ആശുപത്രിയില്‍ തെറിവിളികളുമായി ജനക്കൂട്ടം

വീഡിയോ സ്‌റ്റോറി
സൗജത്തിനെ മെഡിക്കല്‍ പരിശോധനക്ക് വിധേയായാക്കി ആശുപത്രിയില്‍ തെറിവിളികളുമായി ജനക്കൂട്ടം
താനൂരില്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ കടുത്തജനരോഷം.
താനൂര്‍ സ്വദേശിയായ സവാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗജത്തിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രതിഷേധം ശക്തമായത്. ഇന്ന് ഉച്ചയോടൊണ് സൗജത്തിനെയും കാമുകന്റെ സുഹൃത്ത് സൂഫിയാനെയും തിരൂര്‍ ആശുപത്രിയിലെത്തിച്ചത്

സത്രീകള്‍ ഉള്‍പ്പെടുയുള്ള ജനക്കൂട്ടം തെറിവിളികളുമായി പോലീസ് വാഹനത്തിനടുത്തേക്ക് പാഞ്ഞുടുക്കയായിരുന്നു. തുടര്‍ന്ന് പോലീസ് രക്ഷാകവചമൊരുക്കിയാണ് സൗജത്തിനെ ഡോക്ടറുടെ അടുത്തെത്തിച്ചത്. ഏറെപണിപ്പെട്ടാണ് താനുര്‍ എസ്‌ഐ നവീന്‍ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും തിരിച്ച് കൊണ്ടുപോയത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് താനൂരിലെ ഓമച്ചപ്പുഴയില്‍ വീടിനകത്ത് ബഷീറിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭാര്യ സൗജത്തും കാമുകന്‍ ബഷീറും ചേര്‍ന്നാണ് കൊലനടത്തിയത് എന്ന് തെളിയുകയായിരുന്നു. കൊലനടത്തിയ ശേഷം ബഷീര്‍ വിദേശത്തേക്ക് കടന്നെന്നാണ് സൂചന. കൊലപാതകത്തില്‍ സഹായിച്ചെന്ന് കരുതുന്ന ബഷീറിന്റെ സുഹൃത്ത് സൂഫിയാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സൂഫിയാനെയും സൗജത്തിനെയും ഇന്ന് വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും.

Related Articles