താനൂരില്‍ ഇന്ന് പുലര്‍ച്ചെ ഗൃഹനാഥനെ കത്തികൊണ്ട് അപായപ്പെടുത്താന്‍ ശ്രമം

താനൂര്‍: താനൂരില്‍ ഇന്ന് പുലര്‍ച്ചെ ഗൃഹനാഥനെ കത്തികൊണ്ട് അപായപ്പെടുത്താന്‍ ശ്രമം. താനൂര്‍ നടക്കാവ് സ്വദേശി പുതിയവീട്ടില്‍ ഷരീഫിനുനേരായണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ അഞ്ചുരമണിയോടെ വീടിനടുത്തുള്ള പള്ളിയിലേക്ക് പോകാനായ് പുറത്തിറങ്ങിയ ഷെരീഫിനുനേരെ അക്രമി കത്തി വീശി അടുക്കുകയായിരുന്നു. ഷെരീഫ് ഒഴിഞ്ഞുമാറിയതിനാല്‍ കഴുത്തിന് വെട്ടേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമി ഹെല്‍മെറ്റും ജാക്കറ്റും ധരിച്ചിരുന്നതായി ഷെരീഫ് പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധനയില്‍ വീട്ടിലെ സിസിടിവിയില്‍ നിന്നും പ്രതി ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്നലെയും ഇതെ വേഷത്തില്‍ ഒരാള്‍ വീടു സമീപത്തായി ഒളിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

താനൂര്‍ സി.ഐ എംഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

Related Articles