Section

malabari-logo-mobile

താനൂരില്‍ പട്ടികജാതി കോളനി വികസനത്തിന്‌  1 കോടിയുടെ വികസന പദ്ധതി

HIGHLIGHTS : താനൂര്‍: പൂരപ്പുഴ അംബേദ്‌കര്‍ കോളനി വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ 1 കോടി രൂപ അനുവദിച്ചു. കുടിവെള്ളം, പാര്‍പ്പിടം എന്നിവ ഒരുക്കലും റോഡുകള്‍, തെ...

താനൂര്‍: പൂരപ്പുഴ അംബേദ്‌കര്‍ കോളനി വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ 1 കോടി രൂപ അനുവദിച്ചു. കുടിവെള്ളം, പാര്‍പ്പിടം എന്നിവ ഒരുക്കലും റോഡുകള്‍, തെരുവ്‌ വിളക്ക്‌, നടവഴികള്‍ അഴുക്കുചാലുകള്‍ എന്നിവയുടെ നവീകരണവും കോളനികളുടെ സാംസ്‌കാരിക-വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യംവെച്ച്‌ വിവിധ പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌.

അംബേദ്‌കര്‍ സ്വാശ്രയ കോളനി എന്ന പദ്ധതി പ്രകാരമാണ്‌ തുക അനുവദിച്ചിട്ടുള്ളത്‌. നിര്‍മിതി കേന്ദ്രത്തിനാണ്‌ നിര്‍മാണത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്‌.

sameeksha-malabarinews

6 മാസത്തിനകം പ്ലാന്‍, എസ്റ്റിമേറ്റ്‌ തയ്യാറാക്കി പ്രവൃത്തികള്‍ ആരംഭിക്കാന്‍ എം.എല്‍.എ വി. അബ്‌ദുറഹിമാന്‍ നിര്‍ദ്ദേശം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!