താനൂര്‍ കോളേജ്‌  സ്ഥലമേറ്റെടുക്കലടക്കമുള്ള  പദ്ധതിക്ക്‌ ഭരണാനുമതി

താനൂര്‍: ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജിനായി സ്ഥലമേറ്റെടുക്കലടക്കമുള്ള പ്രവൃത്തികള്‍ക്ക്‌ ഭരണാനുമതിയായി. കോളേജിനുള്ള സ്ഥമേറ്റെടുക്കല്‍ ഏതാണ്ട്‌ അന്തിമഘട്ടത്തിലാണ്‌. സ്ഥലത്തിനും കെട്ടിട നിര്‍മ്മാണങ്ങള്‍ക്കുമായി 10 കോടി രൂപയാണ്‌ അനുവദിച്ചത്‌.

നിലവില്‍ കോളേജ്‌ കെ.പുരം പുത്തന്‍തെരുവിലെ പട്ടികജാതി വകുപ്പിന്‌ കീഴിലുള്ള ഐ.ടി.ഐ കെട്ടിടത്തിലും ഇതിനോടനുബന്ധിച്ചുള്ള വാടക കെട്ടിടത്തിലുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. പ്രജിത, വൈസ്‌ പ്രസിഡന്റ്‌ അഷ്‌ക്കര്‍ കോറാട്‌, പഞ്ചായത്തംഗങ്ങളായ പ്രമീള മാമ്പറ്റയില്‍, ബാലകൃഷ്‌ണന്‍ ചുള്ളിയത്ത്‌, ഷൗക്കത്ത്‌ മാസ്റ്റര്‍, ശിഹാബ്‌ തലക്കെട്ടൂര്‍, കോളേജ്‌ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ശിശിര, കെ.പി. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles