‘താനൂരിന് ശുദ്ധജലം’  പദ്ധതി നാടിന് സമര്‍പ്പിച്ചു 

താനൂര്‍: മാലിന്യങ്ങളെ പൂര്‍ണ്ണമായും ശുദ്ധീകരിച്ച് ‘ശുദ്ധജലം ഉറപ്പുവരുത്തുക’ എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുന്ന ആര്‍.ഒ വാട്ടര്‍ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി കെ.ടി ജലീല്‍ നാടിന് സമര്‍പ്പിച്ചു. വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തി പുത്തന്‍തെരുവിലാണ് പ്ലാന്റ് നിര്‍മ്മിച്ചത്. മണ്ഡലത്തില്‍ 6 ഇടങ്ങളിലാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്.

ബൃഹത്തായ ഒരു പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്നും ഇത് മാതൃകയാണെന്നും മന്ത്രി കെ..ടി ജലീല്‍ പറഞ്ഞു. ചടങ്ങില്‍ വി. അബ്ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷനായി. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. മുജീബ് ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി സുലൈഖ, കെ.എം മല്ലിക ടീച്ചര്‍, കെ. പത്മാവതി, രാധ മാമ്പറ്റ, ടി.പി രമേഷ്, വി. അബ്ദുള്‍ റസാഖ്, എം.യൂസഫ്, പി.എ മുസ്തഫ, മരക്കാരുട്ടി, നാദിര്‍ഷ, മൊയ്തീന്‍കുട്ടി, പി.എസ്. സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles