Section

malabari-logo-mobile

താനൂര്‍ ബോട്ടപകടം; ഒളിവില്‍ പോയ ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസ്

HIGHLIGHTS : Tanur boat accident; A case of murder has been filed against the owner of the peya on the run

താനൂര്‍: ബോട്ടപകടത്തില്‍ ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. മലപ്പുറം താനൂര്‍ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. അതേസമയം അപകടത്തിന് പിന്നാലെ ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. നരഹത്യ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

യാത്രാ മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പോലീസ് സ്ഥിരീകരിച്ചു. അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തില്‍ അടക്കം പോലീസ് പരിശോധന ഉണ്ടാകും. ബോട്ടിന് തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ഉണ്ടെന്നാണ് പോലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസന്‍സ് നമ്പറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

sameeksha-malabarinews

നിശ്ചിത സമയത്തിന് ശേഷവും സര്‍വീസ് നടത്താന്‍ ശ്രമിച്ചത് അപകടത്തിനും കാരണമായി. സ്ത്രീകളും കുട്ടികളുമടക്കം 22 പേരാണ് താനൂര്‍ അപകടത്തില്‍ മരിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!