തയ്യൽ തൊഴിലാളി സംരക്ഷണ നിയമം നടപ്പിലാക്കണം; താനൂർ ഏരിയ കൺവെൻഷൻ

താനൂർ : തയ്യൽ തൊഴിലാളി സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് താനൂർ ഏരിയ കൺവെൻഷൻ കേന്ദ്രസംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. പെൻഷൻ 5000 രൂപയാക്കി ഉയർത്തുക , റിട്ടയർമെൻറ് ആനുകൂല്യം കൃത്യമായി നൽകുക , പെൻഷൻ കുടിശ്ശിക താമസം കൂടാതെ നൽകുക , എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാനുകുട്ടൻ (പരപ്പനങ്ങാടി മലബാർ കോപ്പറേറ്റീവ് കോളേജ് )നഗറിൽ നടന്ന കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുമായ പി സണ്ണി ഉദ്ഘാടനം ചെയ്തു.

സംഘടനാ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ കെ പി സുന്ദരൻ അവതരിപ്പിച്ചു . ഏരിയപ്രസിഡൻറ് ടി അശോകന്റെ  അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിർ പ്രവർത്തന റിപ്പോർട്ട് പാറോൽ ഗണേശൻ അവതരിപ്പിച്ചു .

ജില്ലാ പ്രസിഡൻറ് രാമകൃഷ്ണൻ , ജില്ലാ ജോയിന്റ് സെക്രട്ടറി ടി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.ഡിസി അംഗം സുനിത അനുശോചനവും ട്രഷറർ നാരായണ ദാസ് വരവ് ചെലവ് കണക്കും ജില്ലാ കമ്മിറ്റി അംഗം ടി ബാവ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top